എടവണ്ണ (മലപ്പുറം): കോവിഡ് ബാധ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ എടവണ്ണയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പി.കെ. ബഷീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.യോഗത്തിന് മുൻപ് എം.എല്‍.എ കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച മുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ 11 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ ഇളവുണ്ട്. അഗ്നിക്ഷാസേനയുടെ നേതൃത്വത്തില്‍ ടൗണുകളില്‍ അണുനശീകരണം നടത്തും. 300 പേരുടെ ആന്റിജന്‍ പരിശോധന മൂന്ന് ദിവസത്തിനുള്ളില്‍ നടത്താനും യോഗം തീരുമാനിച്ചു.
2020-08-03

