മമ്മൂട്ടി നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം. സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ഇതിന് മുമ്പ് മറ്റൊരു മലയാള സിനിമയിലും കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. തമിഴിലെ പ്രമുഖ നായികയാകും ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ച് ഡയലഗുകളും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും തമാശകളും നിറഞ്ഞ ഒരു ആഘോഷ ചിത്രം എന്നതിലുപരി ചിത്രം തീര്‍ത്തുമൊരു വിഷ്വല്‍ ട്രീറ്റ് കൂടി ആയിരിക്കുമെന്നാണ് സൂചന. ഒരു മാസ് എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം.

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഹര്‍ഷദ് അലിയാണ് തിരക്കഥ. ധാര്‍മ്മിക്ക് ഫിലിംസാണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *