വീടിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പെട്ട് പിഞ്ചു ബാലിക മരിച്ചു. കല്‍പകഞ്ചേരി പൊട്ടേങ്ങല്‍പടി തൃത്താല ജാഫറിന്റെ മകള്‍ ആഇശയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ ഒഴുക്കില്‍ പെട്ടത്. വീടിന്റെ മുന്നിലെ ചെറിയ തോടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തോട്ടില്‍ നടത്തിയ തിരച്ചിലിലാണ് കാവപ്പുര പള്ളിക്ക് സമീപത്തെ ഓവുപാലത്തിനടുത്ത് കുടുങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഉമ്മു സല്‍മ,. സഹോദരങ്ങള്‍: ജാസിം, ജാനിയ, ജന്ന.

Leave a Reply

Your email address will not be published. Required fields are marked *