തെന്നിന്ത്യന്‍ താരം റാണാ ദഗ്ഗുബാട്ടി വിവാഹിതനായി

ഹൈദരബാദ്: തെന്നിന്ത്യന്‍ താരം റാണാ ദഗ്ഗുബാട്ടി വിവാഹിതനായി. ഹൈദരാബാദ് സ്വദേശി മിഹീക ബജാജ് ആണ് വധു. തെലുങ്ക്‌-മാര്‍വാഡി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്​റ്റുഡിയോയില്‍ 30ല്‍ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കൊവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളെയും കൊവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഘചൈതന്യ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് വധു മിഹീക. ബാഹുബലിയിലെ വില്ലന്‍ റോളിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട റാണ കഴിഞ്ഞ മെയ് 12നാണ് വിവാഹിതനാകുവാന്‍ പോകുന്ന കാര്യം ലോകത്തെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *