ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്താണ് രസകരമായ വ്യത്യസ്തതകള്‍ക്ക് നാം സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കിട്ടുന്ന ഏത് അവസരവും ഉപയോഗിച്ചാണ് അണികളും, സ്ഥാനാര്‍ത്ഥികളും മിടുക്ക് കാട്ടാറ്. ഇപ്പോഴിതാ വോട്ടിംഗ് യന്ത്രത്തിന്റെ മാത്യകയില്‍ വേറിട്ട ഒരു കല്ല്യാണക്കുറി.

വധൂവരന്മാര്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം സര്‍വ്വസാധാരണമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് വോട്ടിംഗ് മെഷീന്‍ മാത്യകയില്‍ കല്ല്യാണക്കുറി തന്നെ പുറത്തിറക്കിയിരിക്കുന്നത്.

ഒന്നു മുതല്‍ ഏഴ് വരെ വിവാഹച്ചടങ്ങുകളുമായുള്ള ചിഹ്നങ്ങളും എട്ടാമതായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് വോട്ടു ചെയ്യാനുള്ള അഭ്യര്‍ത്ഥനയ്‌ക്കൊപ്പം തന്നെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ചിഹ്നവും നല്‍കിയിട്ടുണ്ട്.

കൊല്ലകടവ് മേപ്പള്ളിത്തറയില്‍ ലിജോ ജോയിയുടെ വിവാഹക്ഷണക്കത്താണ് വ്യത്യസ്തതയാല്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 24ന് വെണ്ണിക്കുളം കല്ലിമേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളിലാണ് വിവാഹം. വോട്ടിംഗ് മെഷീന്‍ കല്ല്യാണക്കുറി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *