ബംഗളൂരു: കര്‍ണാടകയിലെ പ്രോടെം സ്പീക്കറായി ബിജെപി എംഎല്‍എ ബൊപ്പയ്യയെ തെരഞ്ഞെടുത്തു. ബൊപ്പയ്യയെ സ്പീക്കറായി തെരഞ്ഞടുത്തുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവിറങ്ങി. നാളെ നടക്കുന്ന നിര്‍ണായകമായ വിശ്വാസവേട്ടെടുപ്പില്‍ സഭയെ നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും.
നിയമസഭയിലെ മുതിര്‍ന്ന അംഗമായ വി.ആര്‍ ദേശ് പാണ്ഡെയെ പ്രോ ടെം സ്പീക്കറായി നിയമിക്കണമെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

