കൊച്ചി • കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത‍ നല്‍കിയ കേസില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കോവിഡ് ബാധിച്ചെന്ന് തെറ്റായി വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ക്ലിനിക്കിലെത്തിയ പ്രവാസിയ്ക്ക് കോവിഡാണെന്ന് ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ചാനലിനെയും അറിയിച്ചതിന് ക്ലിനിക്കിലെ ഡോക്ടര്‍ ഷിനു ശ്യാമളനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ചയാണ്‌ ഇരുവരും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഐ.പി.സി സെക്ഷന്‍ 505(1) (b), കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(0) എന്നിവ പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസെടുത്തത്. ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *