കൊച്ചി; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. സ്വർണക്കടത്തു കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. ശിവശങ്കരന്റെ പങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞദിവസം വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ ഇവര്‍ക്കൊപ്പം ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *