മോട്ടോര്‍വാഹന രേഖകളുടെ കാലാവധി പുതുക്കി നിശ്ചയിച്ച്‌ ഗതാഗത മന്ത്രാലയം

മോട്ടര്‍വാഹന നിയമപ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റു ബന്ധപ്പെട്ട രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രേഖകളുടെ സാധുത നീട്ടുന്നതു സംബന്ധിച്ച്‌ ഈ വര്‍ഷം മാര്‍ച്ച്‌ 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ഡൗണ്‍ കാരണം പുതുക്കാന്‍ കഴിയാതെ വരികയും എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *