മഞ്ഞുമ്മലിൽ പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അതിഥി തൊളിലാളികളായ മൂന്നു പേർ പിടിയിൽ. ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്. പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു. മാർച്ചിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്.ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിലായിരു ആദ്യ ബലാൽസംഗം. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് ഇവരുടെ മുറിയിൽ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ജൂലൈ 30 ന് ഇടപ്പള്ളിയിൽ വച്ചും, ഓഗസ്റ്റിൽ കുന്നുംപുറത്ത്വച്ചും പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി. ബന്ധുക്കളുടെ പരാതിയിൽ ഏലൂർ പൊലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *