മലപ്പുറം: മലപ്പുറത്തെ മൂന്നുപേര്‍കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ന് മാത്രം മലപ്പുറത്തെ 230 പേര്‍ക്ക് കോവിഡ്, ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 45,343 പേര്‍. കോട്ടയ്ക്കല്‍ രണ്ടത്താണി സ്വദേശി മൂസ (72), ചെമ്ബ്രക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), കോഡൂര്‍ ആല്‍റ്റക്കുളമ്ബ് പാറമ്മലിലെ പരേതനായ വടക്കാത്ര സെയ്തുട്ടിയുടെ മകന്‍ വടക്കാത്ര കോയക്കുട്ടി (69) എന്നിവരാണ് മരിച്ച്‌ത്. ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കോയക്കുട്ടിയെ രണ്ട് ദിവസം മുമ്ബ് ശ്വാസതടസം കാരണം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രോഗിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പോസിറ്റീവ് ഫലം ലഭിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വെച്ച്‌ വ്യാഴാഴ്ച കാലത്താണ് അന്തരിച്ചത്. കോവിഡ് രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *