മോറട്ടോറിയം കാലാവധി റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്‍കേണ്ടത് എന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്ത അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും ആര്‍.ബി.ഐ. ബാങ്കേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി അനുവദിക്കണമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ മൊറട്ടോറിയം കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *