തൊടുപുഴ: ഡ്രൈവിങ് പഠനത്തിനിടെ കാര്‍ ഡാമിലേക്ക് മറിഞ്ഞ് അപകടം. തൊടുപുഴ മുട്ടത്തുള്ള മലങ്കര ഡാമിന് സമീപത്തെ ഗ്രൗണ്ടില്‍ വീട്ടമ്മ മകനൊപ്പം ഡ്രൈവിങ് പരിശീലനത്തിന് എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഇരുവരും തലനാരിഴയ്ക്ക് രക്ഷപെട്ടു. കരിങ്കുന്നം സ്വദേശികളാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

കാര്‍ റിവേഴ്്‌സ് ഗിയറിലാണെന്ന് ഓര്‍ക്കാതെ പുറത്തുനിന്നും മകന്‍ അമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഓട്ടോമാറ്റിക് ഗിയറുള്ള വാഹനമായതിനാല്‍ കാര്‍ ആക്‌സിലേറ്റര്‍ അമര്‍ത്തിയതും പിന്നോട്ട് പോകുകയായിരുന്നു.

സമയോജിതമായി മകന്‍ എത്തി കാര്‍ സീറ്റില്‍ നിന്നും അമ്മയെ പിടിച്ചു പുറത്തേക്കിട്ടതിനാല്‍ രക്ഷപെടുകയും ചെയ്തു, എന്നാല്‍ കാര്‍ ഡാമിലേക്ക് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. നേരത്തേയും ഇതേ രീതിയില്‍ അപകടമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *