ജലീല്‍ ചോദ്യംചെയ്യലിന് ഹാജരായ രീതിയില്‍ സിപിഐക്ക് അമര്‍ഷം

കെ ടി ജലീലിൽ വ്യവസായിയുടെ വാഹനത്തിൽ ചോദ്യം ചെയ്യലിന് ഹാജരായത് വിവാദമായതിൽ സിപിഐക്ക് അമർഷമെന്ന് റിപ്പോർട്ടുകൾ. . തുറന്ന് പറഞ്ഞുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് പോകുന്നതായിരൂന്നു ഉചിതമെന്ന നിലപാടാണ് സിപിഐ നേതൃത്വത്തിനുള്ളത്. കെ ടി ജലീലിനെ എൻഫോഴ്മെൻ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ സിപിഐ ഇനിയും നിലപാട് പരസ്യമാക്കിയിട്ടില്ല. എന്നാൽ വിളിപ്പിച്ചതുകൊണ്ട് കുറ്റക്കാരനാകുന്നില്ലെന്ന സിപിഎം നിലപാടിന് ഒപ്പമാണ് സിപിഐയും ഉള്ളത്. ചോദ്യം ചെയ്യപ്പെട്ടതിനേക്കാൾ സർക്കാരിന് നാണക്കേടായത് മന്ത്രിയുടെ സമീപനമാണെന്നതാണ് സിപിഐ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *