സെപ്റ്റംബര്‍ 17 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ അടുത്ത 24 മണിക്കൂറില്‍ ജില്ലയിലെ പല സ്ഥലങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.കൂടാതെ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും,നഗര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
2020-09-15

