കനേഡിയൻ ഗവർമെന്റിന്റെ ഗവേഷണ അവാർഡിന് 28 ലക്ഷം രൂപ മലയാളിയായ ഡോക്ടർ നിസ്സിം മണ്ണത്തൂക്കാരൻ അർഹനായി. ഹിന്ദുത്വത്തിനെപ്പറ്റിയുള്ള പഠനത്തിനാണ് കാനഡയിലെ ഡെൽഹോസ്സി യൂണിവേഴ്സിറ്റിയിൽ അസ്സോസിയേറ്റ് പ്രൊഫസറായ നിസ്സിമിന് അവാർഡ് ലഭിച്ചത്. ഡോക്ടറൽ പഠനത്തിന് 2000ൽ കോമ്മൺവെൽത് സ്കോളർഷിപ് നേടിയ 5 ഇന്ത്യക്കാരിൽ ഒരാളാണ് നിസ്സിം. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, ലെയ്പ്സിഗ് റോഡ്സ്ലാവ് റോസ്‌കിൽഡ് എന്നീ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നിട്ടുണ്ട്. പ്രമുഖ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനാണ്. 2000ൽ തന്നെ ഡോക്ടറൽ പഠനത്തിന് കോമ്മൺവെൽത് സ്കോളർഷിപ് നേടിയ ഡോക്ടർ അനുപം പാണ്ഡെയാണ് ഭാര്യ. ഫാക്ട് റിട്ടയേർഡ് സീനിയർ റീജിയണൽ മാനേജർ ജോയ് മണ്ണത്തൂക്കാരന്റെയും ഗ്രേസിക്കുട്ടിയുടെയും മകനാണ് മൂവാറ്റുപുഴ സ്വദേശിയായ നിസ്സിം മണ്ണത്തൂക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *