
തൃശൂര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രണ്ട് മലയാളി യുവതികളുടെ മരണം, കൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍. തൃശൂര്‍ സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അഞ്ജനയുടെ ബന്ധുക്കളെ വിളിച്ചു. അഞ്ജനയുടെ ബന്ധുവിന്റെ പ്രതികരണത്തിലേക്ക്.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഏഴ് വയസ് പ്രായമുള്ള മകളുണ്ട്. കാലിഫോര്‍ണിയയില്‍ അധ്യാപികയായിരുന്നു അഞ്ജന. അനിലയും അഞ്ജനയും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നു. അനിലയുടെ കുടുംബ പശ്ചാത്തലം അറിയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്കയില്‍ നിന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
