കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19; രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ രണ്ടാം ദിവസം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (18-9-20) 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം അറിയിച്ചു. രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ രണ്ടാം ദിവസം. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2744 പേർ ഇന്ന് രോഗമുക്തി നേടി. 12 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 926, കൊല്ലം-355 , പത്തനംതിട്ട-101 ,ആലപ്പുഴ-274 , കോട്ടയം-225 , ഇടുക്കി-100, എറണാകുളം-348 , തൃശൂർ-326 ,പാലക്കാട്-268 , മലപ്പുറം-297 , കോഴിക്കോട്-404 , വയനാട്-68 , കണ്ണൂർ-330 , കാസർകോഡ്-145 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *