കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 95.35 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.മലപ്പുറം ചെറുവായൂര്‍ സ്വദേശി അബ്ദുല്‍ അസീസ് മാട്ടിലില് (45) നിന്നാണ് 1866 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ ദിവസം ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.മിക്സി മോട്ടോറിനകത്തും ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലുമായാണ് കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീര്‍, എസ്. ആശ, ഇന്‍സ്പെക്ടര്‍മാരായ സുമിത് നെഹ്റ, രാമേന്ദ്ര സിങ്, എം. ജയന്, ചന്ദ്രന്, ഗഗന്‍ദീപ് രാജ്, ഹവില്‍ദാര്‍ സി. അശോകന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
2020-09-23
