തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (23-9-20)  5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ആദ്യമായാണ് രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.  2591 പേർക്കാണ് ഇന്ന് രോഗമുക്തി. 20 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 592 ആയി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 852 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂര്‍- 478, കണ്ണൂര്‍- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസര്‍കോട്- 136, ഇടുക്കി- 79, വയനാട്- 59 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *