കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: പാളയം മാർക്കറ്റിൽ 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 233 പേർക്ക് പോസിറ്റീവായിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച് പേർ ഒഴിച്ചാൽ ബാക്കിയെല്ലാവരും പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്. ഇന്ന് പാളയം മാർക്കറ്റിൽ മാത്രം ഇത്രയധികം കോവിഡ് പോസിറ്റീവ് കേസുകൾ വന്നതോടെ കോഴിക്കോട്ടെ രോഗികളുടെ എണ്ണത്തിൽ ഇന്ന് വലിയ വർധനവുണ്ടാവാനും സാധ്യതയുണ്ട്. പാളയം മാർക്കറ്റിൽ രോഗ ബാധതയുണ്ടായതോടെ മാർക്കറ്റ് അടച്ചിടും. കഴിഞ്ഞയാഴ്ച സെൻട്രൽ മാർക്കറ്റിൽ മാത്രം 113 പേർക്ക് രോഗം ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *