തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (25-9-20)  6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ആറായിരത്തിനു മുകളിൽ സംസ്ഥാനത്ത് കോവിഡ് ബാധിതരുണ്ടാകുന്നത്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.  3481 പേർക്കാണ് ഇന്ന് രോഗമുക്തി. 22 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 635 ആയി. തിരുവനന്തപുരം- 814, മലപ്പുറം- 784, കോഴിക്കോട്- 690, എറണാകുളം- 655, തൃശൂര്‍- 607, കൊല്ലം- 569, ആലപ്പുഴ- 551, കണ്ണൂര്‍- 419, പാലക്കാട്- 419, കോട്ടയം-322, കാസര്‍ഗോഡ്- 268, പത്തനംതിട്ട- 191, ഇടുക്കി- 114, വയനാട്- 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *