പട്‌ന: പശുവിനെ കശാപ്പ് ചെയ്തതിന് മധ്യപ്രദേശില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സാത്ത്‌ന ജില്ലയിലാണ് സംഭവം. അമഗാര ഗ്രാമത്തിലെ റിയാസാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമണത്തില്‍ പരിക്കേറ്റ റിയാസിന്റെ സുഹൃത്ത് ഷക്കീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിനിടെ പ്രതികളിലൊരാള്‍ നല്‍കിയ പരാതിയില്‍ പശുവിനെ കൊന്നതിന് ഷക്കീലിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് സാത്ത്‌ന പൊലീസ് അറിയിച്ചു. ആശുപത്രി വിട്ടാലുടന്‍ ഷക്കീലിനെ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആരോപണം ഷക്കീല്‍ നിഷേധിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് മധ്യപ്രദേശില്‍ പശുവിന്റെ പേരിലുള്ള കൊലപാതകം അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *