തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകം. ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.ഇന്നു രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. എട്ട് മാസം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സതീഷ് അറസ്റ്റിലാകുന്നത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മലപ്പുറത്തായിരുന്നു ഇയാളുടെ താമസം. കഴിഞ്ഞ ദിവസം തൃശൂരില്‍ സതീഷ് എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ മലപ്പുറത്തുനിന്ന് രണ്ട് പേര്‍ സതീഷിനെ തേടിയെത്തിയതായി നാട്ടുകാര്‍ പറയുന്നു. മലപ്പുറത്ത് നടന്ന എന്തെങ്കിലും സംഭവങ്ങളുടെ ഭാഗമായാണോ കൊലയെന്ന് പോലീസ് സംശയിക്കുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *