സ്വപ്‌ന വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ്. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയത്. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണോ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. അതിന്റെ ഭാഗമായി സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ നിലവില്‍ കസ്റ്റംസ് ജയിലില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *