തിരുവനന്തപുരം; കൊല്ലം ലോകസഭാ അംഗം എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് പേര് അനാവശ്യമായി പരാമര്‍ശിച്ച സംഭവത്തിലാണ് നടപടി. വ്യക്തിപരമായി തന്നെക്കുറിച്ച്‌ അസംബന്ധം പറഞ്ഞതിന് എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നതായി റിയാസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *