കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം. അണു നശീകരണത്തിനായി ആശുപത്രി രണ്ട് ദിവസത്തേക്ക് അടച്ചു.
2020-10-10

