കശ്മീരിൽ ശ്രീനഗറിനു സമീപമുള്ള രാംബാഗിലുണ്ടായ ഏറ്റുമുട്ടലിൽ പാക്ക് സ്വദേശിയായ ലഷ്കർ കമാൻഡർ സൈഫുള്ള അടക്കം 2 ഭീകരരെ സുരക്ഷാ സേന വധിച്ചു.സെപ്റ്റംബറിൽ കശ്മീരിലെ നൗഗാമിൽ 2 സിആർപിഎഫ് ജവാൻമാരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രമണം നയിച്ചത് സൈഫുള്ളയാണെന്നു പൊലീസ് ഐജി വിജയ് കുമാർ പറഞ്ഞു.കശ്മീർ താഴ്‍വരയിൽ യുവാക്കളെ ഭീകര സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലയും സൈഫുള്ളയ്ക്കായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇയാളുടെ ഒളിത്താവളം സിആർപിഎഫും പൊലീസ് ദ്രുതകർമ സേനയും വളഞ്ഞു ഈ ഭീകരരെ വധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *