വടകര: ദേശീയപാതയില്‍ കൈനാട്ടിയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.
കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചുപേര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഡീസല്‍ റോഡില്‍ ഒഴുകിയ നിലയിലാണ്.
പരിക്കേറ്റ രണ്ടു പേരുടേയും നില ഗുരുതരമാണ്. ഇതില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തില്‍പ്പെട്ടവര്‍ മാഹി കുന്നോല്‍ സ്വദേശികളാണ് എന്നറിയുന്നു

Leave a Reply

Your email address will not be published. Required fields are marked *