ജോസ് കെ.മാണി കാണിച്ചത് അബദ്ധം; കെ.മുരളീധരന്‍

കോഴിക്കോട്∙ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം മുന്നണി വിടാതെ നോക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍. ഇരുഭാഗത്തും വിട്ടുവീഴ്ച വേണമായിരുന്നു. ജോസ് കെ.മാണി കാണിച്ചത് അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. പിളർന്ന കേരള കോൺഗ്രസുകളെയെല്ലാം അദ്ദേഹം കൂടെനിർത്തിയിട്ടേയുള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും വീരേന്ദ്ര കുമാറും എല്ലാം ചേർന്നതായിരുന്നു പ്രബലമായ യുഡിഎഫ് യുഡിഎഫ് മുന്നണി. അവരിൽ ചിലർ ഇന്നില്ലെങ്കിലും പിൻമുറക്കാർ എൽഡിഎഫിനൊപ്പമാണ്. ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേ അവർക്കെല്ലാം ഉണ്ടായിരുന്നുള്ളുവെന്നാണ് തനിക്കു തോന്നുന്നത്, അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *