കൃഷ്ണമൃഗവേട്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. പതിനായിരം രൂപ പിഴയും വിധിച്ചു. ജോധ്പൂർ  കോടതിയുടേതാണ് വിധി. നടനെ ഉടന്‍ ജയിലിലേക്ക് മാറ്റും. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് സല്‍മാനെ കൊണ്ടുപോകുക.സൽമാൻ കുറ്റക്കാരനെന്നു രാവിലെ ജോധ്പൂർ  കോടതി വിധിച്ചിരുന്നു. വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ്കുമാർ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *