ചേർപ്പ് : കോവിഡ് രോഗിയെ കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് മറിഞ്ഞു. ബുധനാഴ്ച രാത്രി 11.30 ഓടെ ചൊവ്വൂർ പോലീസ് ട്രാഫിക് പഞ്ചിങ്‌ ബൂത്തിന് സമീപമായിരുന്നു അപകടം. ഊരകം സ്വദേശിയായ 72-കാരനാണ് കോവിഡ് രോഗി. പക്ഷാഘാതത്തെത്തുടർന്ന് ഒരുവർഷമായി ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ ഊരകത്തുനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു മതിൽ തകർത്ത് ആംബുലൻസ് റോഡിലേക്ക് മറിഞ്ഞു.രോഗിയെയും ആംബുലൻസ് ഡ്രൈവറെയും മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.അമ്മാടം സർവീസ് സഹകരണബാങ്കിന്റെ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *