തിരുവനന്തപുരം: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കൊവിഡ് കാലത്ത് കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍കാരണം, ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാര്‍ കുറവായതിനാലാണ്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെ യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കി. ഫാസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റു സര്‍വീസുകള്‍ക്ക് യാത്രക്കാര്‍ കൂടുന്ന പക്ഷം പഴയ നിരക്കുതന്നെ ഏര്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25-30% വര്‍ധനയാണ് ഉണ്ടായത്. മറ്റു സര്‍വീസുകള്‍ക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റര്‍ യാത്രയ്ക്ക് എട്ടിനു പകരം 10 രൂപയാക്കി മാറ്റി. കെഎസ്‌ആര്‍ടിസി, യാത്രക്കാര്‍ കുറവായതിനാല്‍ നഷ്ടത്തിലാണ്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പരീക്ഷണമാണ് നടത്തുന്നതെന്ന് കെ എസ്‌ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *