മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ബന്ധത്തെപ്പറ്റിയുളള അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇപ്പോഴിതാ കേസില്‍ മറ്റൊരു കണ്ണികൂടി പിടിയില്‍. ടിവി സീരിയല്‍ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായത്.സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് പ്രീതിക.ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ബോളിവുഡ് മേഖലയിലെ ലഹരിബന്ധത്തിന്റെ ചുരുളുകളഴിഞ്ഞത്.കേസിലെ പ്രതികളുടെ എല്ലാ തരത്തിലുളള ബന്ധങ്ങളും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *