കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ നാലാം പ്രതി എസ്.ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയിലുണ്ട്.

അതേസമയം സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസുകാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *