കൊയിലാണ്ടി : വിദേശമദ്യഷോപ്പിൽനിന്ന്‌ മൂന്ന് ലിറ്റർ മദ്യം വാങ്ങിവരുകയായിരുന്ന ആളെ എക്സൈസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പിടികൂടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. അധിക മദ്യംകൈവശം ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ചെന്നും പരാതിയുണ്ട്. കോഴിക്കോട് പുതിയങ്ങാടി വലിയകത്ത് ഫാത്തിമ മൻസിൽ മഖ്ബൂലിയെ (50) ആണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എസ്.ഐ. രാജേഷ്, എ.എസ്.ഐ.മാരായ കെ.കെ. സുബൈർ, പി.കെ. വിജയൻ, സനൽ, ശ്രീജിത്ത് കുമാർ തുടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്.എക്സൈസ് ഓഫീസിലേക്ക് പോകുന്നതിന് പകരം താമരശ്ശേരി ഭാഗതേക്ക്‌ ബൈക്ക് കൊണ്ടുപോയപ്പോൾ മദ്യം വാങ്ങിയ ആൾ ബഹളംവെക്കുകയും നാട്ടുകാർ പോലീസിനെ അറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *