ഡല്‍ഹി: കുളിക്കുന്നതിനിടെ പിടികൂടിയ പ്രതിയ നടുറോഡിലൂടെ പോലീസ് നടത്തിച്ചത് നഗ്‌നനായിട്ട്. വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിയും പ്രതിയുടെ ഭാര്യയും അപേക്ഷിച്ചെങ്കലും പോലീസ് അത് അവഗണിക്കുകയായിരുന്നു. പ്രതിയെ നഗ്‌നനായി നടത്തിക്കുന്ന വീഡിയോ സമീപമുള്ള സിസിടിവിയില്‍ പതിയുകയും അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തതോടെ സംഭവം വാവാദമായി.

ഡല്‍ഹിയിലെ ഇന്ദര്‍പുരി ജെ.ജെ. കോളനിയിലാണ് സംഭവം. 10 വര്‍ഷം മുമ്ബുള്ള കേസില്‍ ജെ.ജെ. കോളനിയിലെ വിരേന്ദ്രയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘമാണ് പ്രതിയെ നടുറോഡിലൂടെ നഗ്‌നനായി നടത്തിച്ചത്. പൊലീസ് സംഘം എത്തിയപ്പോള്‍ വിരേന്ദ്ര കുളിക്കുകയായിരുന്നു. ഉടന്‍ തന്നെ വസ്ത്രം പോലും ധരിക്കാന്‍ സമയം നല്‍കാതെ പോലീസ് പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷന്‍ വരെ നഗ്‌നനായി നടത്തിക്കുകയായിരുന്നു.

പത്ത് അംഗ പൊലീസ് സംഘമാണ് വിരേന്ദ്രയെ അറസ്റ്റ് ചെയ്തത്. ഇതില്‍ വനിതാ പൊലീസുകാരുമുണ്ടായിരുന്നു. ഇദ്ദേഹത്തിനെതിരെ പട്യാല കോടതി രണ്ടു മാസം മുമ്ബ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2008 ല്‍ അതിക്രമിച്ചു കടന്നതുമായി ബന്ധപ്പെട്ട് കേസിലായിരുന്നു പ്രതിയുടെ അറസ്റ്റ് ഇപ്പോള്‍ പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടെ വക്കീല്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പൂര്‍ണ നഗ്‌നനായി നടത്തിച്ച നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *