ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളിൽ പൊരുത്തക്കേടുണ്ട്. ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് ഇത്തരത്തിൽ നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കൾ ബിനീഷ് മറച്ചുവെച്ചിട്ടുണ്ടെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നുവെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *