ആടിനെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് കടുവയുമായി മൽപ്പിടുത്തം നടത്തിയ 23 വയസുകാരിയായ മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശിയായ രൂപാലി മേശ്രാം ആണ് ഇപ്പോൾ താരം. കടുവയുടെ ആക്രമണത്തിലും ധൈര്യം വിടാതെ പിടിച്ചുനിന്ന 23 വയസുകാരിയായ ഇന്ത്യക്കാരിയെ പ്രശംസകൊണ്ട് മൂടുകയാണ് ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍.
ആടുകള്‍ കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ രൂപാലി കണ്ടത് ഒരു കടുവ തന്റെ ആടുകളെ ആക്രമിക്കുന്നതാണ്. എന്നാല്‍ കടുവയെ പേടിച്ച് വീടിനുള്ളിലേക്ക് പിന്‍വലിയാന്‍ രൂപാലി തയാറായില്ല. ഒരു വടിയെടുത്ത് അവര്‍ കടുവയുടെ നേര്‍ക്ക് പാഞ്ഞടുത്തു. എന്നാല്‍ രൂപാലിക്കുനേരെ കുതിച്ചുചാടിയ കടുവ അവരെ നിലത്ത് വീഴ്ത്തി. വീണ്ടും കടുവയെ നേരിടാനൊരുങ്ങിയ രൂപാലിയെ അമ്മയായ ജീജാബായ് വീട്ടിനുള്ളിലേക്ക് ഒരുവിധം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.രൂപാലി ഇപ്പോള്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. അസാമാന്യ ധൈര്യമാണ് യുവതി പുറത്തെടുത്തതെന്ന് രൂപാലിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ബിബിസി ന്യൂസിനോട് പ്രതികരിച്ചു. അവരുടെ രക്തമൊലിപ്പിച്ചുനില്‍ക്കുന്ന ചിത്രവും അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *