മുംബൈ: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തി. ടീമിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ടീം ക്യാപ്റ്റന്‍ ധോണി പറഞ്ഞു. മികച്ച ടീമാണ് ചെന്നൈയുടേത്. ഫൈനല്‍ പ്രവേശനം സാധ്യമായതില്‍ ടീം അംഗങ്ങളെ പോലെ തന്നെ മാനേജ്‌മെന്റിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും വലിയ പങ്കുണ്ടെന്നും ചൈന്നൈ ടീം നായകന്‍ പറഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ ഇന്നലെ നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഫൈനലിലെത്തിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *