കഠ്വ: ജമ്മുകശ്മീരിലെ കഠ്വയില്‍ ഹിരാന മേഖലയില്‍ പകിസ്താന്‍ നടത്തിയി ഷെല്ലാക്രമണത്തില്‍ പ്രദേശവാസിയായ ഒരാള്‍ മരിച്ചു. രണ്ട്‌പേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ് പുരയിലും പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് പുലര്‍ച്ചെ അറീനയില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഷെല്ലാക്രമണം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ അധികാരികള്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഗ്രാമവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മെയ് 18 ന് ആര്‍.എസ് പുരയിലും അറീനയിലും പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാനുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *