കാശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെയുണ്ടായ ഭീകരവാദി ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ എച്ച്‌.എം.ടി. മേഖലയിലാണ് സംഭവം. തിരക്കേറിയ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ മൂന്ന് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ ഐ.ജി പ്രതികരിച്ചു. ഗുരുതരമായ പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആയുധധാരികളായ ഭീകരവാദികള്‍ ആക്രമണത്തിനു ശേഷം കാറിലാണ് കടന്നുകളഞ്ഞത്. ഭീകരവാദികളില്‍ ഒരാള്‍ പ്രദേശവാസിയും രണ്ടു പേര്‍ പാകിസ്ഥാനികളുമാകാമെന്നും ഐ.ജി. വ്യക്തമാക്കി. മേഖലയില്‍ ഭീകരസംഘടനയായ ജയ്ഷെയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളതെന്നും ഇന്നു വൈകുന്നേരത്തോടെ ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന കാര്യം കണ്ടെത്തുമെന്നും ഐ.ജി. കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *