ന്യൂഡല്‍ഹി: അനില്‍ കുംബ്ലൈ തലവനായുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് മൂന്ന് പുതിയ അംഗങ്ങള്‍. ബെലിന്‍ഡ ക്ലാര്‍ക്ക്, മൈക്ക് ഹെസ്സണ്‍, കൈല്‍ കോയെറ്റ്‌സര്‍ എന്നിവരാണ് പുതുതായി അംഗങ്ങളായി എത്തുന്നത്. മൂന്ന് വര്‍ഷത്തെ കാലയളവിലേക്കാണ് നിയമനം. മൂവരുടെ ആദ്യ ഐസിസി ക്രിക്കറ്റ് കമ്മിറ്റി മീറ്റിംഗ് മുംബൈയില്‍ മേയ് 28, 29 തീയ്യതികളില്‍ നടക്കുന്നതായിരിക്കും.

ബെലിന്‍ഡ ക്ലാര്‍ക്ക് മുന്‍ ഓസ്‌ട്രേലിയന്‍ വനിത ക്യാപ്റ്റനായിരുന്ന വ്യക്തിയാണ്. മൈക്ക് ഹെസ്സണ്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ കോച്ചും കൈയല്‍ കോയെറ്റ്‌സര്‍ സ്‌കോട്‌ലാന്‍ഡ് ടീമിന്റെ നായകനുമാണ്.

ക്ലെയര്‍ കോന്നോര്‍, കെവിന്‍ ഒ ബ്രൈന്‍, ഡാരെന്‍ ലീമാന്‍ എന്നിവര്‍ക്ക് പകരമാണ് ബെലിന്‍ഡ ക്ലാര്‍ക്ക്, കൈല്‍ കോയെറ്റ്‌സര്‍, മൈക്ക് ഹെസ്സണ്‍ എന്നിവര്‍ കമ്മിറ്റിയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *