റിയാദ് : ഭരണം കയ്യിലുള്ളപ്പോൾ എന്തും ചെയ്യാമെന്ന പിണറായിയുടെ അഹങ്കാരത്തിനുള്ള മറുപടിയാവും വരുന്ന തെരെഞ്ഞടുപ്പ് വിജയത്തിലൂടെ യുഡിഎഫിന്റെ മുന്നേറ്റമെന്നു റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ടെറഞ്ഞെടുപ്പ് ആരവം കൺവെൻഷൻ അഭിപ്രായപ്പെട്ടു. കെഎംസിസി നാഷണൽ ആക്റ്റിംഗ് പ്രസിഡന്റ്‌ അഷറഫ് വേങ്ങാട് ഉത്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.    അബ്ദുസ്സലാം തൃക്കരിപ്പൂര്‍, വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ,കബീര്‍ വൈലത്തൂര്‍,  മഹ്മൂദ് കയ്യാര്‍, ഏ.യു സിദ്ദീഖ്, സിറാജ് മേടപ്പില്‍, , ഷാജി കരിമുട്ടം, റഹ്മത്ത് അഷ് റഫ് എന്നിവര്‍ പ്രസംഗിച്ചു. ആക്ടിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ജലീല്‍ ആലുവ ഖിറാഅത്ത് നടത്തി. പുതുതായി കെ.എം.സി.സിയില്‍ അംഗത്വമെടുത്ത സുധീഷ് വേങ്ങര, സുഫ്‌യാന്‍ ചൂരപ്പുലാന്‍, അബ്ദുസ്സലാം കൊടുങ്ങല്ലൂര്‍ എന്നിവര്‍ക്ക് അഷ്‌റഫ് വേങ്ങാട്ട്, സി. പി. മുസ്തഫ എന്നിവർ മെംബര്‍ഷിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *