തിരുവനന്തപുരം:ആവേശകരമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 5 ജില്ലകളും പോളിങ് 50 ശതമാനം പിന്നിട്ടു– ആകെ 52.04 ശതമാനം പോളിങ്. ഉച്ചയ്ക്ക് 1.10 വരെയുള്ള കണക്കനുസരിച്ച് കോട്ടയം 51.63, എറണാകുളം 51.64,തൃശൂർ 51.68, പാലക്കാട് 52.68, വയനാട് 53.87 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോർപ്പറേഷനിൽ 37.87, തൃശൂർ കോർപ്പറേഷനിൽ 40.99 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാവിലെ മുതൽതന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികൾ. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *