കൊച്ചി:  കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. ആരോഗ്യപരമായ കാരണങ്ങളാണ് സിഎം രവീന്ദ്രന്‍ കത്തില്‍ പറയുന്നത്. നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരം രോഗങ്ങള്‍ ഉണ്ടെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ഇ-മെയില്‍ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ഇമെയില്‍ വഴിയാണ് രവീന്ദ്രന്‍ സന്ദേശം ഇഡിക്ക് കൈമാറിയത്. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്‍റിനെ സമീപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *