മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി

മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു. ഇവിടെയുള്ള പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ്.യുഡിഎഫിനോടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സ്വര്‍ണക്കടത്ത് അഴിമതി ആരോപണങ്ങളില്‍ മന്ത്രിയുടെ പേര് ഉയര്‍ന്നതോടെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ എല്‍ഡിഎഫിന് അഭിമാനപോരാട്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *