ന്യൂഡല്‍ഹി : കര്‍ണാടകത്തില്‍ ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് മാത്രം ബിജെപി ക്ഷയിച്ചെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ , നിലവിലുള്ളതിനേക്കാള്‍ ഭൂരിപക്ഷം നേടി 2019 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ

പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ബിജെപിക്കെതിരേ വിവിധ പാര്‍ട്ടികള്‍ ഒരുമിക്കുന്നതൊന്നും പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നില്ല. ഇപ്പോള്‍ ബിജെപിക്കെതിര ഒന്നിക്കുന്നുവെന്നു പറയുന്ന ഏതു പാര്‍ട്ടിയാണ് ബിജെപിക്ക് അനുകൂലമായിരുന്നത്.

കര്‍ണാടകത്തില്‍ ദേവെ ഗൗഡ ബിജെപിയോടൊപ്പമായിരുന്നില്ല. മമത ബിജെപിയോടൊപ്പമായിരുന്നില്ല. ഒഡീഷയിലെ നവീന്‍ പട്‌നായിക്കോ യുപിയിലെ അഖിലേഷ് യാദവോ ഒന്നും മുന്‍പും ബിജെപിയോടൊപ്പമായിരുന്നില്ല.

മമതാ ബാനര്‍ജിക്ക് കര്‍ണാടകത്തില്‍ വലിയ റോളൊന്നുമില്ല. ഗൗഡയ്ക്ക് ബംഗാളിലും വലിയ റോളൊന്നുമില്ല. അതിനാല്‍ ഇപ്പറയുന്ന രാഷ്ട്രീയമൊന്നും ബിജെപിക്ക് വെല്ലുവിളിയല്ല, അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *