കോവിഡ് ബാധിച്ച്‌ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നാലു ദിവസം മുന്നേയാണ്‌ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‌ല ദീവാന 2 ആണ് സംഗീത് ശിവന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം.യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങി നിരവധി മലയാള ചിത്രങ്ങളുടെ സംവിധായകനാണ്.മലായാളത്തിന് പുറമെ ഹിന്ദിയിലും ചിത്രങ്ങള്‍ ചെയ്തു.യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.

Leave a Reply

Your email address will not be published. Required fields are marked *