തൃശ്ശൂർ : മണപ്പുറം മാഗീത് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ക്രിസ്മസ്, പുതുവത്സരാഘോഷ വേളയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ ശേഖരിച്ചു. ഇവ ഫാ. ഫാദര്‍ ഡേവിസ് ചിറമ്മലിന്‍റെ നേതൃത്വത്തിലുള്ള ‘ഇന്‍ഫെന്‍റ് ജീസസ് കടങ്ങോട് പള്ളിയില്‍ നടത്തുന്ന വസ്ത്രശേഖരണ സംരംഭത്തിലേക്ക് കൈമാറി. ഫാദര്‍ ഡേവിസ് ചിറമ്മല്‍ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി.പാഠപുസ്തകങ്ങള്‍ക്കു പുറത്ത് ജീവിതത്തില്‍ നിന്നുള്ള വലിയ പാഠമാണ് മാഗീത് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ഉദ്യമത്തിലൂടെ സമൂഹത്തിന് നല്‍കിയിരിക്കുന്നതെന്ന് ഫാദര്‍ ഡേവിസ് ചിറമ്മല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *